Hdfc Bank

ഇ-കെവൈസിക്കുള്ള സമ്മതം :

‘‘ഞാൻ ഇന്ത്യൻ ഗവണ്മെന്റ് ഇഷ്യു ചെയ്ത എന്റെ ആധാർ കാർഡ് എച്ച്ഡിഎഫ്സി ബാങ്കിന് ഇതിനാൽ സമർപ്പിക്കുകയും എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ട് തുറക്കുന്നതിനു വേണ്ടി എന്റെ സമ്മതം നൽകുകയും ചെയ്യുന്നു. വ്യക്തിപരമായ അധികാരത്തിൽ എന്റെ ആധാർ നന്പരും ഒപ്പം/അല്ലെങ്കിൽ വ്യക്തിഗതമല്ലാത്ത അക്കൌണ്ടുകളിൽ ഒപ്പു വയ്ക്കുവാൻ അധികാരപ്പെട്ട ഒരു വ്യക്തി എന്ന നിലയിലും ഉപയോഗിക്കുന്നതിനും എന്റെ ആധാർ വിവരങ്ങൾ യുഐഎഡിഐയിൽ നിന്നും ആധികാരികത സ്ഥിരീകരിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിനും ഞാൻ സമ്മതം നൽകുന്നു. ആധാർ ശേഖരിക്കുന്നതിനുള്ള സമ്മതത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് എനിക്കു പ്രാദേശിക ഭാഷയിൽ വിശദീകരിച്ചു തന്നു. ബാങ്കിന് ഞാൻ സമർപ്പിച്ച വിവരങ്ങൾ മുകളിൽ പ്രസ്താവിച്ചിരിക്കുന്ന ഉദ്ദേശ്യത്തിനു വേണ്ടിയോ നിയമപരമായി അനുവദിച്ചിട്ടുള്ള കാര്യങ്ങൾക്കു വേണ്ടിയോ അല്ലാതെ മറ്റു യാതൊരു കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുകയില്ലെന്ന് ബാങ്ക് എന്നെ അറിയിച്ചിട്ടുണ്."

  • ഞാൻ യുഐഎഡിഐ ഇഷ്യു ചെയ്ത എന്റെ ആധാർ കാർഡ് എച്ച്ഡിഎഫ്സി ബാങ്കിന് ഇതിനാൽ സ്വമേധയാ സമർപ്പിക്കുകയും എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ട് തുറക്കുന്നതിനു വേണ്ടി എന്റെ സമ്മതം നൽകുകയും ചെയ്യുന്നു. വ്യക്തിപരമായ അധികാരത്തിൽ എന്റെ ആധാർ നന്പരും ഒപ്പം/അല്ലെങ്കിൽ വ്യക്തിഗതമല്ലാത്ത അക്കൌണ്ടുകളിൽ ഒപ്പു വയ്ക്കുവാൻ അധികാരപ്പെട്ട ഒരു വ്യക്തി എന്ന നിലയിലും ഉപയോഗിക്കുന്നതിനും എന്റെ ആധാർ വിവരങ്ങൾ യുഐഎഡിഐയിൽ നിന്നും സ്ഥിരീകരിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിനും ഞാൻ സമ്മതം നൽകുന്നു.
  • ആധാർ നന്പറിന്റെ ഉടമയായ ഞാൻ, യുഐഎഡിഐയിലെ എന്റെ ആധികാരികത സ്ഥിരീകരിക്കുന്നതിനു വേണ്ടി എന്റെ ആധാർ നന്പർ, പേര്, വിരലടയാളങ്ങൾ/ഐറിസ് എന്നിവയും എന്റെ ആധാർ വിവരങ്ങളും ശേഖരിക്കുകയും ഉപയോഗിക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്കിനെ ആധാർ ആക്ട്, 2016 പ്രകാരവും ബാധകമായിട്ടുള്ള മറ്റെല്ലാ നിയമങ്ങൾ പ്രകാരവും ഇതിനാൽ അധികാരപ്പെടുത്തുന്നു.
  • ഇ-കെവൈസി ഉദ്ദേശ്യം, എന്റെ ആധാർ വിവരങ്ങളും തിരിച്ചറിയൽ വിവരങ്ങളും ജനസംഖ്യാപരമായ വിവരങ്ങളുടെ സ്ഥിരീകരണം, വാലിഡേഷൻ, ബാങ്കിംഗ് സേവനങ്ങൾ, എന്റെ അക്കൌണ്ടുകളുടെ/ബന്ധങ്ങളുടെ പ്രവർത്തനം, സബ്സിഡികൾ, പ്രയോജനങ്ങൾ, സേവനങ്ങൾ മുതലായവയുടെ ഡെലിവറി ഒപ്പം/അല്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സൌകര്യങ്ങൾ മുതലായവ നേടുന്നതിനുള്ള ഒടിപി സ്ഥിരീകരണം എന്നിവയ്ക്കു വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് എച്ച്ഡിഎഫ്സി ബാങ്ക് എന്നെ അറിയിച്ചിട്ടുണ്ട്.
  • എന്റെ ബയോമെട്രിക്സ് സൂക്ഷിച്ചു വയ്ക്കുകയില്ലെന്നും/പങ്കു വയ്ക്കുകയില്ലെന്നും, ആധികാരികത ഉറപ്പു വരുത്തുന്നതിനുള്ള ഉദ്ദേശ്യത്തിനു വേണ്ടി അത് സെൻട്രൽ എഡന്റിറ്റീസ് ഡാറ്റാ ഡിപ്പോസിറ്ററിയിൽ (സിഐഡീആർ) സമ്മർപ്പിക്കുന്നതാണെന്നും ബാങ്ക് എന്നെ അറിയിച്ചിട്ടുണ്ട്. ഈ സമ്മതവും എന്റെ ആധാർ നന്പരും എന്റെ അക്കൌണ്ട് വിവരങ്ങൾക്കൊപ്പം ബാങ്കിൽ സൂക്ഷിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് എന്നെ അറിയിച്ചിട്ടുണ്ട്. ആധികാരികത ഉറപ്പു വരുത്തുന്നതിനു വേണ്ടി പങ്കു വയ്ക്കുന്ന വിവരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്കു വിശദീകരിച്ചു തന്നിട്ടുണ്ട്.
  • എന്റെ എല്ലാ അക്കൌണ്ടുകളും/ഭാവിയിൽ ബാങ്കിൽ ഞാൻ തുറന്നേക്കാവുന്ന ബന്ധങ്ങളും എന്റെ ആധാർ നന്പരുമായി ലിങ്ക് ചെയ്യുന്നതിനും ആധികാരികത ഉറപ്പു വരുത്തുന്നതിനും കൂടി ഞാൻ എച്ച്ഡിഎഫ്സി ബാങ്കിനെ അധികാരപ്പെടുത്തുന്നു.
  • ഇതിനാൽ ഞാൻ ബാങ്കിനു സമർപ്പിച്ച വിവരങ്ങൾ മുകളിൽ പ്രസ്താവിച്ചിരിക്കുന്ന ഉദ്ദേശ്യത്തിനു വേണ്ടിയോ നിയമപരമായി അനുവദിച്ചിട്ടുള്ള കാര്യങ്ങൾക്കു വേണ്ടിയോ അല്ലാത്ത മറ്റു യാതൊരു കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുകയില്ലെന്ന് ബാങ്ക് എന്നെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ വെബ്സൈറ്റിലുള്ള വിശദമായ നിബന്ധനകളും വ്യവസ്ഥകളും ഞാൻ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ സ്വമേധയാ സമർപ്പിച്ച എല്ലാ വിവരങ്ങളും സത്യവും കൃത്യവും പൂർണ്ണവുമാണെന്ന് ഞാൻ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ നൽകിയ ഏതെങ്കിലും തെറ്റായ വിവരങ്ങൾക്ക് ഞാൻ എച്ച്ഡിഎഫ്സി ബാങ്കിനെയോ അതിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ ഉത്തരവാദികളായി കണക്കാക്കുകയില്ല.
  • മേല്പറഞ്ഞ സമ്മവും ആധാർ ശേഖരിക്കുന്നതിന്റെ ഉദ്ദേശ്യവും എന്റെ പ്രാദേശിക ഭാഷയിൽ എനിക്കു വിശദീകരിച്ചു തന്നു.
© 2018 HDFC Bank Ltd. All rights reserved.